ദുബായ്: കഴിഞ്ഞ വർഷം 1600-ൽ പരം അന്താരാഷ്ട്ര കമ്പനികൾ ഷാർജ ഫ്രീ സോണിൽ രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024-ൽ ഹംരിയ ഫ്രീ സോൺ അതോറിറ്റി (HFZA) ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോൺ അതോറിറ്റി (SAIF Zone) എന്നിവ 1600-ൽ പരം ആഗോള കമ്പനികളെയാണ് ആകർഷിച്ചത്. ഇതിൽ യു എസ്, ആഫ്രിക്ക, ഇന്ത്യ, ജപ്പാൻ, യു കെ, സ്പെയിൻ, ബെൽജിയം എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഉൾപ്പെടുന്നു.
2024-ൽ ഹംരിയ ഫ്രീ സോൺ അതോറി 900 കമ്പനികളെയും ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോൺ അതോറിറ്റി 700 കമ്പനികളെയും ആകർഷിച്ചു. പ്രാദേശിക, ആഗോള വാണിജ്യ സ്ഥാപനങ്ങൾക്ക് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മികച്ച കേന്ദ്രം എന്ന നിലയിൽ ഷാർജ വഹിക്കുന്ന സ്ഥാനം ഈ കണക്കുകൾ വെളിപ്പെടുത്തുന്നു.
Post Your Comments