കണ്ണൂർ: സ്വർണക്കടത്ത് കേസിൽ വീണ്ടും വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ് നടത്തുകയാണ്. ടി പി കേസിലെ പ്രതിയായ ഷാഫിയെ ചോദ്യം ചെയ്തപ്പോൾ ആകാശ് തില്ലങ്കേരിയെ സംബന്ധിച്ചുള്ള സൂചന കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പരിശോധനയ്ക്ക് വരുന്നതിനു മുന്‍പ് പോലീസ് സഹായം കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.
അറസ്റ്റിലായ അർജുൻ ആയെങ്കിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഷാഫിയെ ചോദ്യം ചെയ്തിരുന്നു. ഷാഫിയിൽ നിന്നുമാണ് കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന സൂചന കസ്റ്റംസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആകാശിനോട് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ടി പി വധക്കേസ് പ്രതിയായ കൊടി സുനിയെയും ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.
Also Read:ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് റോജർ ഫെഡറർ പിന്മാറി
ഇതിനിടയില്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍ സംസ്ഥാന കള്ളകടത്ത് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസ് ആകെ കുഴഞ്ഞ് മറിയുകയാണ്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ കസ്റ്റംസ് വ്യക്തമാക്കിയത് ആയങ്കി ചെറിയ മീനാണെന്നും കേസിൽ വമ്പൻ സ്രാവുകൾ വേറെയുണ്ടെന്നുമായിരുന്നു. കസ്റ്റംസിന്റെ അന്വേഷണവും സംശയവും സാധൂകരിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. കേസിൽ ഇനി ആരൊക്കെ കുടുങ്ങുമെന്ന് അറിയാനുള്ള ആകാംഷയിലാണ് കേരളം.
Post Your Comments