ലഖ്‌നൗ : വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ ജേതാക്കളാകുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എല്ലാ ഒളിമ്ബിക്സ് താരങ്ങള്‍ക്കും അവരുടെ പരിശ്രമത്തിനുള്ള പ്രതിഫലമായി പത്തുലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സ്വര്‍ണമെഡല്‍ കരസ്ഥമാകുന്നവര്‍ക്ക് ആറ് കോടിയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് നാല് കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് രണ്ട് കോടി രൂപ വീതവുമായിരിക്കും പാരിതോഷികം നല്‍കുക.
Read Also : ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്: രാജസ്ഥാൻ അതിർത്തി മേഖലകളിൽ കർശന നിയന്ത്രണം
ഉത്തര്‍പ്രദേശില്‍ നിന്നും ഇത്തവണ പത്ത് താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. ടീം ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടീം ഇനങ്ങളില്‍ വിജയിച്ച് സ്വര്‍ണം നേടിയാല്‍ മൂന്ന് കോടിയും വെള്ളി നേടിയാല്‍ രണ്ട് കോടിയും വെങ്കലം നേടുകയാണെങ്കില്‍ ഒരുകോടി രൂപയുമാണ് പാരിതോഷികം നല്‍കുക.
Post Your Comments