Latest NewsKeralaNattuvarthaNews

‘നാവും നട്ടെല്ലും ചെങ്കൊടിക്ക് പണയംവെച്ച് അവാർഡ് മോഹികളായി ജീവിക്കുന്നവരെ തുറന്ന് കാട്ടും’: യുവമോർച്ച

സാംസ്‌കാരിക നായകന്മാരുടെ മൗനം അപലപനീയം

തൃശ്ശൂർ: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൗനം തുടരുന്ന സാംസ്‌കാരിക പ്രവർത്തകർക്കെതിരെ യുവമോർച്ച. സാംസ്‌കാരിക നായകന്മാരുടെ മൗനം അപലപനീയമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.

നാവും നട്ടെല്ലും ചെങ്കൊടിക്ക് പണയം വെച്ച് അവാർഡ് മോഹികളായി ജീവിക്കുന്നവരെ തുറന്ന് കാട്ടുമെന്നും സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം സാംസ്‌കാരിക നായകർ കേരളത്തിനപമാനമാണെന്നും പ്രഫുൽ പറഞ്ഞു. കേരള സാഹിത്യ അക്കാദമിക്ക് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവമോർച്ച മണ്ഡലം നേതാക്കളായ ഹരിഹരൻ ചേലക്കര, ജിനു ഗിരിജൻ, ഗുരുശരൺ, മനു പുതുക്കാട് എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകിയ ധർണ്ണയ്ക്ക് ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദകുമാർ, സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബിജെപി തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ തുടങ്ങിയവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button