പൊന്നാനിയിൽ നിന്നുള്ള പി.ശ്രീരാമകൃഷ്ണനും എം.ബി.രാജേഷിനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് പിന്നാലെ വന്ന എ.എൻ ഷംസീറിനുള്ളതെന്ന ചോദ്യവുമായി യുവമോർച്ച. സുന്നത്ത് കഴിച്ചു എന്നതാണ് ആ പ്രത്യേകതയെങ്കിൽ ഹിന്ദു വിശ്വാസത്തെ എക്കാലത്തും ധിക്കരിക്കരുതെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷ്. ഹിന്ദു മതവിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിച്ച സംഭവത്തിലാണ് ഗണേഷ് ഷംസീറിനെതിരെ രംഗത്ത് വന്നത്.
‘നിങ്ങള്‍ക്കുറപ്പുണ്ടാകും, ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഇല്ല’– ഗണേഷ് വ്യക്തമാക്കി.
അതേസമയം, ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. പല സ്റ്റേഷനുകളിലും ഇതിനകം പരാതികള്‍ നല്‍കി. കൂടാതെ, ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വഹിന്ദു പരിഷത്ത് നിവേദനം നല്‍കും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ മറ്റ് പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനമെടുക്കും. സ്പീക്കര്‍ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടിരുന്നു.
Post Your Comments