Latest NewsKerala

വിവാദ പ്രസംഗം: പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസംഗത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പാര്‍ട്ടി ചേരിതിരിഞ്ഞ് കൊലവിളി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജന്റെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു. പി.ജയരാജനൊപ്പം നിലവില്‍ ഒരു ഗണ്‍മാനാണ് ഉള്ളത്. ഇനിയുള്ള ദിവസങ്ങളില്‍ പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ജയരാജനെതിരെ ബിജെപി കൊലവിളി മുദ്രാവാക്യം വിളിച്ചെന്ന് ആരോപണമുണ്ട് . യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞദിവസം ജയരാജന്‍ നടത്തിയ വിവാദ പ്രസംഗത്തിനു പിന്നാലെയാണു ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

ഗണപതിയെ അപമാനിച്ച സംഭവത്തിൽ ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗമാണു സംഭവങ്ങളുടെ തുടക്കമെന്നാണ് പോലീസ് പറയുന്നത്. ഇതിനു പിന്നാലെ ഷംസീറിനെതിരെ തിരിഞ്ഞാൽ യുവമോർച്ചക്കാരൻ മോർച്ചറിയിൽ എത്തുമെന്ന് ജയരാജൻ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കം രംഗത്ത് വന്നതോടെയാണ് ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button