ഇസ്ലാമാബാദ്: തനിക്ക് പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരത്തെ വെളിപ്പെടുത്തി മുൻ പാക് പേസർ ശുഐബ് അക്തർ. ആ താരം ബാറ്റ്സ്മാനല്ല ബോളറാണ് എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ആ താരം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അക്തർ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘പന്തെറിയാൻ ഏറ്റവും പ്രയാസമുള്ള ബാറ്റ്സ്മാൻ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. ഞാൻ തമാശയ്ക്ക് പറഞ്ഞതല്ല. എന്നെ കൊല്ലരുതെന്ന് അവൻ അഭ്യർത്ഥിച്ചിട്ടുണ്ട്. നിന്റെ ഒരു ബൗൺസർ കൊണ്ടാൽ ഞാൻ മരിച്ചു പോവുമെന്ന് മുരളീധരൻ പറഞ്ഞു. അതിനാൽ ദയവായി പന്ത് കുത്തിച്ചെറിയണമെന്നും വിക്കറ്റ് തരാമെന്നും പറഞ്ഞു. ഞാൻ കുത്തിച്ച് പന്തെറിയുമ്പോൾ അവൻ ആഞ്ഞടിച്ചു. എന്നിട്ട് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പറയും’ അക്തർ പറഞ്ഞു.
Read Also:- വെറും വയറ്റില്‍ കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ!!
അതേസമയം, ആധുനിക ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, പാകിസ്താന്റെ ബാബർ അസാം, ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് എന്നിവരുടെ വിക്കറ്റുകൾ നേടാൻ ആഗ്രഹമുണ്ടെന്നും അക്തർ പറഞ്ഞു. മൂന്ന് പേരും ആധുനിക ക്രിക്കറ്റിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന താരങ്ങളാണെന്നും അക്തർ പറഞ്ഞു.
Post Your Comments