കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ബിസിസിഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ നായകന്റെ പേര് നിര്‍ദ്ദേശിച്ചതും ഗാംഗുലിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റണ്‍ബീര്‍ കപൂറിനെ നായകനാക്കി വമ്പന്‍ മുതല്‍ മുടക്കിലാകും ഗാംഗുലിയുടെ ബയോപിക് പുറത്തിറങ്ങുകയെന്നാണ് സൂചന. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിന് മുന്‍പും ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയായിട്ടുണ്ട്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത് അഭിനയിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ ‘എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ ശ്രദ്ധേയമായിരുന്നു.
മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥ പറഞ്ഞ ‘അസ്ഹര്‍’ എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വേഷമിട്ടത്. മിതാലി രാജിന്റെ ജീവിതവും വെള്ളിത്തിരയിലേയ്ക്ക് എത്താന്‍ തയ്യാറെടുക്കുകയാണ്. താപ്‌സി പന്നുവാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post Your Comments