തിരുവനന്തപുരം: ടി പി ആർ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തസമയം രാത്രി എട്ടുമണി വരെയ്ക്ക് നീട്ടി. ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസവും ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കാനും തീരുമാനമായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമാവില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്.
എന്നാൽ ക്ഷേത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പ്രത്യേക യോഗം വിളിക്കും.
അതേസമയം, സംസ്ഥാനത്ത് വ്യാപാരികളുടെ പ്രതിഷേധങ്ങളും മറ്റും തുടർന്നുകൊണ്ടേയിരിക്കുകയാണ്. അടച്ചിടലുകൾ വലിയ തോതിലുള്ള ദുരന്തം സൃഷ്ടിക്കുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്.
Post Your Comments