Latest NewsNewsInternational

ഭൂമിയിൽ വൻ പ്രളയങ്ങൾ ഉണ്ടാകാൻ സാധ്യത: മുന്നറിയിപ്പ് നൽകി നാസ

വാഷിംഗ്ടൺ: ഭൂമിയിൽ വൻ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ. ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് നാസ പുറത്തുവിട്ടു. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ൽ റെക്കോർഡ് പ്രളയമുണ്ടാകുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

Read Also: അമിത് ഷാ സഹകരണ വകുപ്പ് മന്ത്രിയാകുന്നതില്‍ കേരളത്തില്‍ തോമസ് ഐസക്കിനും കൂട്ടര്‍ക്കും ചങ്കിടിപ്പ് കൂടുന്നു

2030 ന്റെ പകുതിയോടെ ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിച്ചേക്കാമെന്നും സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും പഠനം നടത്തിയ ഗവേഷകർ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളിൽ വേലിയേറ്റം സംഭവിക്കുന്നത് സാധാരണയാണ്. എന്നാൽ, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തിൽ പൊങ്ങുമെന്നും പഠനത്തിൽ പറയുന്നു. 18.6 മാസത്തോളം ഈ പ്രതിഭാസം തുടർന്നേക്കും. വേലിയേറ്റങ്ങൾ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങൾ പതിവാകും. ഈ പ്രളയങ്ങൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഈ ദുരന്തത്തെ മുൻകൂട്ടികണ്ടില്ലെങ്കിൽ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കുമെന്നും ഗവേഷകർ പഠനത്തിൽ വിശദമാക്കുന്നുണ്ട്.

നാസ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഒൻപത് വർഷങ്ങൾക്കു ശേഷമാണ് ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ പ്രളയങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം കാരണം സമുദ്രനിരപ്പ് ഉയരുന്നതും വിനാശകരവുമായ പ്രളയത്തിലേക്ക് നയിക്കുന്നതെന്നുമാണ് നാസയുടെ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Read Also: കമ്യൂണിസ്റ്റ് സർക്കാരിന്റെ ക്രൂരതയെ തുടർന്ന് ചൈനയിൽ നിന്നും രക്ഷപ്പെട്ട മനുഷ്യാവകാശ പ്രവർത്തകന് പൗരത്വം നൽകി അമേരിക്ക

വരാനിരിക്കുന്ന പ്രതിഭാസം കാരണം മാസത്തിൽ 10 മുതൽ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇങ്ങനെ സംഭവിച്ചാൽ എല്ലാ ആസൂത്രണങ്ങളും പരാജയപ്പെടുമെന്നുമാണ് ഗവേഷകർ വിശദമാക്കുന്നത്.

പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ചന്ദ്രന്റെ ഗുരുത്വാകർഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയോജനമാണ് വരാൻ പോകുന്നതെന്നും ഗവേഷകർ പറഞ്ഞു.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button