മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഹകരണ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചങ്കിടിക്കുന്നത് കേരളത്തിലെ പിണറായി സര്‍ക്കാരിനും സി.പി.എമ്മിനുമാണ്. കേന്ദ്ര തീരുമാനത്തിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പരസ്യനിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ശിവ് സേന സര്‍ക്കാര്‍ അമിത് ഷാ സഹകരണ വകുപ്പ് ഏറ്റെടുക്കുന്നതില്‍ പ്രത്യാശ പ്രകടിപ്പിക്കുകയും പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയും ചെയ്തു. സഹകരണ വകുപ്പ് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നു ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. ഗുജറാത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അമിത് ഷാ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചയ്ക്കുമെന്നും ശിവസേന വ്യക്തമാക്കുന്നു.
അതേസമയം, മഹാരാഷ്ട്രയിലെ സഹകരണമേഖലയില്‍ ഇടപെടാന്‍ കേന്ദ്രത്തിനു കഴിയില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ ഞായറാഴ്ച പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രത്തെ അനുകൂലിച്ച് ശിവസേന രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
സഹകരണമേഖല വികസിപ്പിക്കാനും മെച്ചപ്പെടുത്താനും അമിത് ഷാ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് തടസപ്പെടുത്തേണ്ട കാര്യമില്ലെന്നാണു സേനയുടെ നിലപാട്. പഴയ കേസുകള്‍ കുത്തിപ്പൊക്കി കോണ്‍ഗ്രസ്, എന്‍സിപി നേതാക്കന്മാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് മഹാരാഷ്ട്രയില്‍ ‘സഹകരണം’ വഴി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു ചിലര്‍ പറയുന്നത് അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്നതിനു തുല്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Post Your Comments