Latest NewsKeralaNews

ജുമുഅ-ബലിപെരുന്നാള്‍ നിസ്‌കാരത്തിന് നാല്‍പ്പത് പേരെ പള്ളികളില്‍ അനുവദിക്കണം, ആവശ്യം ഉന്നയിച്ച് ഖലീലുല്‍ ബുഖാരി തങ്ങള്‍

 

കോഴിക്കോട് : കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിനും ബലിപെരുന്നാള്‍ നിസ്‌കാരത്തിനും നാല്‍പത് പേര്‍ക്കെങ്കിലും അനുമതി നല്‍കണം എന്ന ആവശ്യം ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. നിലവില്‍ എല്ലാ മേഖലകളിലും ഇളവ് നല്‍കിയ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത് സ്വാഭാവികമായും തെറ്റിദ്ധാരണക്ക് ഇടവരുത്തും , പള്ളികളില്‍ കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : യുപിയിലെ ജനസംഖ്യനിയന്ത്രണ ബില്‍, പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത്

സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ‘പൊതു ഇടങ്ങളിലും വാഹനങ്ങളിലും മറ്റു ചടങ്ങുകളിലുമെല്ലാം ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅക്കും(വെള്ളിയാഴ്ച നമസ്‌കാരം) ബലിപെരുന്നാള്‍ നമസ്‌കാരത്തിനും അനുമതി ഉണ്ടാകണം’- ജിഫ്രി തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button