ന്യൂഡല്‍ഹി: പാകിസ്ഥാനിലെ കൊറോണ വൈറസ് വ്യാപനം , മതപുരോഹിതന്റെ വിവാദ പ്രസ്താവന. വൈറസ് വ്യാപനത്തിന് കാരണം സ്ത്രീകളുടെ പ്രവൃത്തി ദൂഷ്യമാണെന്നാണ് പാക് മത പുരോഹിതന്റെ കണ്ടുപിടുത്തം. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു മത പുരോഹിതന്റെ വിവാദ പ്രസ്താവന. ടെലിവിഷന്‍ പരിപാടിയിലാണ് പുരോഹിതനായ മൗലാനാ താരിഖ് ജമീല്‍ സ്ത്രീകളെ അപമാനിച്ച് സംസാരിച്ചത്.
Read Also : ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ തന്നെ മോദി കൈക്കൊണ്ട ധീരമായ തീരുമാനങ്ങളെക്കുറിച്ച് ഷൊയ്ബ് അക്തർ പറയുന്നത്
സ്ത്രീകളുടെ മോശമായ വസ്ത്രധാരണവും പെരുമാറ്റവുമാണ് കൊറോണ മഹാമാരി ലോകത്ത് നാശം വിതയ്ക്കാന്‍ കാരണമെന്ന് മൗലാനാ താരിഖ് ജമീല്‍ പറഞ്ഞു. അതേസമയം തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് പുരോഹിതന്റെ പ്രതികരണം. സംഭവം വിവാദമായതോടെ പാകിസ്താന് മനുഷ്യാവകാശ കമ്മീഷന് മൗലാനാ താരിഖ് ജമീലിനോട് വിശദീകരണം ആവശ്യപ്പെട്ടു. മൗലാനാ താരിഖിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കമ്മീഷന് വ്യക്തമാക്കി. മൗലാനാ താരിഖ് ജമീലിന്റെ പ്രസ്താവന ലജ്ജാകരണമാണെന്ന് പാക് മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments