Latest NewsKeralaNattuvarthaNewsIndia

കേരളത്തിലെ പാരമ്പര്യവ്യവസായങ്ങൾക്ക് പ്രാധാന്യം: സഹകരണമേഖലയിൽ പുതിയ മാറ്റങ്ങളുമായി അമിത് ഷാ

കൊച്ചി: സഹകരണമേഖലയിലെ വലിയ മാറ്റങ്ങൾക്കാണ് രാജ്യമിനി സാക്ഷിയാകാൻ പോകുന്നത്. അമിത് ഷായുടെ നേതൃത്വത്തിൽ കേരളത്തിലടക്കം പുതിയ പദ്ധതികളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സഹകരണമേഖലകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മഹാരാഷ്ട്രയോടൊപ്പം കേരളവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ കൈയിലുള്ള സഹകരണ മേഖലയിലൂടെ സ്വാധീനം വിപുലീകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

Also Read:കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം: 50 രോഗികള്‍ക്ക് ദാരുണാന്ത്യം, മരണസംഖ്യ ഉയരാന്‍ സാധ്യത

പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സഹകരണ മേഖലകളെ സംരക്ഷിക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഒരു നാടിന്റെ വികസനക്കുതിപ്പിന് ഏറ്റവുമധികം സഹായകമാകുന്ന ഒന്നാണ് സഹകരണ സ്ഥാപനങ്ങൾ, ഇവ വിപുലീകരിക്കുന്നത്തോടെ കേരളത്തിന്റെ ഭാവി തന്നെ മാറുമെന്നാണ് റിപ്പോർട്ട്.

സഹകരണമേഖലയിലെ കൃഷി, മത്സ്യം, മൃഗസംരക്ഷണം, ക്ഷീരമേഖല എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതൽ പ്രവര്‍ത്തനം ശക്തമാക്കുകയെന്നാണ് സൂചനകൾ. അത്‌ കൂടാതെ തന്നെ സംസ്ഥാനത്ത് പുതിയ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനും സർക്കാർ നീക്കമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button