KeralaLatest NewsNews

ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ട്: അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് ശക്തി പകർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്നും അദ്ദേഹം അറിയിച്ചു.

മോദി സർക്കാർ ദ്രുത പ്രതികരണ സേനയെ ശക്തമാക്കുകയും ജാഗ്രതയോടെയുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ ഇതിലൂടെ നമുക്ക് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്താൽ, ഭാരതത്തിന് ഇന്ന് ഏത് ദുരന്തത്തെയും നേരിടാൻ കഴിയും. മോദി സർക്കാരിന്റെ മിഷൻ സീറോ കാഷ്വാലിറ്റി എന്ന കാഴ്ചപ്പാട് കാരണം ബൈപാർജോയ് ചുഴലിക്കാറ്റിന് പോലും നമ്മിൽ നിന്നും ഒരു ജീവൻ അപഹരിക്കാൻ കഴിഞ്ഞില്ല. ഓരോ ജീവനും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ദുരന്തനിവാരണ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും അമിത് ഷാ വിശദമാക്കി.

മോദി സർക്കാർ ദശലക്ഷക്കണക്കിന് ആളുകളെ ദുരന്തനിവാരണത്തിൽ പരിശീലിപ്പിച്ചു. അത് ജനങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കുകയും ഭാരതീയ സമൂഹത്തെ ദുരന്തങ്ങൾ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്തു. ദുരന്തങ്ങളെ അതിജീവിക്കാൻ കഴിവുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഭാരതത്തിലെ യുവാക്കളുടെ ശക്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button