മലപ്പുറം: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്കുള്ള യാത്രയിൽ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ പങ്കുവച്ച സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ഗീത.
കേരള വനിതാ കമ്മിഷൻ അംഗങ്ങൾക്കു ചാകരയാണെന്നും എത്രയെത്ര പീഡനങ്ങളും മരണങ്ങളുമാണ് നടക്കുന്നതെന്നും അവർ ചോദിക്കുന്നു. സ്വന്തം കടമയെന്തെന്നറിയാത്തവർ ഇത്തരം പദവികൾ അലങ്കരിച്ചാൽ മറ്റെങ്ങനെയാണവർ പ്രതികരിക്കുക എന്നും ഇങ്ങനെയുള്ളവരെ ഇത്തരം സ്ഥാനങ്ങളിൽ നിയമിച്ചവരാണ് ഇതിന് ഉത്തരവാദികളെന്നും പി.ഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പീഡനതീവ്രതാമാപിനികളുമായി നടക്കുന്ന വിഐപികൾ വണ്ടിപ്പെരിയാർ പീഡനത്തെപ്പറ്റി എന്തു പറയുന്നുവെന്നും കേരളത്തിൽ പീഡനങ്ങൾ ലക്ഷണമൊത്തതാകണമെങ്കിൽ ചില ചേരുവകൾ അകമ്പടി സേവിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
പി.ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘മുത്തച്ഛന്റെ പ്രായത്തിൽ മൂന്നാം ഭാര്യയെ അന്വേഷിക്കുന്നു’: ആമിർഖാനെതിരെ വിമർശനവുമായി ബിജെപി എംപി
കേരള വനിതാ കമ്മിഷൻ അംഗങ്ങൾക്കു ചാകരയാണ്. എത്രയെത്ര പീഡനങ്ങളും മരണങ്ങളുമാണ്. പിഞ്ചു പെൺകുട്ടികൾ മുതൽ വൃദ്ധകൾ വരെയുള്ളവർ. ഇവരുടെ സ്ഥലം സന്ദർശിക്കൽ എത്ര പ്രശസ്തി ദായകവും അതിനാൽ ആഹ്ലാദകരവുമാണ്. ഞാനിതാ അങ്ങോട്ടു പോകുന്നു, എല്ലാവരും കണ്ടു കൊള്ളിൻ എന്നവർ ആഹ്ലാദത്തോടെ സെൽഫി ഇടുന്നതിൽ ഇത്ര കുറ്റപ്പെടുത്താനെന്തുണ്ട്? ഇവരിൽ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം. സ്വന്തം കടമയെന്തെന്നറിയാത്തവർ ഇത്തരം പദവികൾ അലങ്കരിച്ചാൽ മറ്റെങ്ങനെയാണവർ പ്രതികരിക്കുക? അത്തരക്കാരെ ഇങ്ങനെയുള്ള സ്ഥാനങ്ങളിൽ നിയമിച്ചവരാണ് അങ്ങനെയുള്ള പുഞ്ചിരി സെൽഫികൾക്കുത്തരവാദി.
പുഞ്ചിരി മത്സരക്കാരെ ദയവായി വെറുതെ വിടുക. ചാകര മഹോത്സവങ്ങൾ കണ്ട് സന്തോഷം സഹിക്കാതെ അറിയാതെ പുഞ്ചിരിച്ചു പോയതാണവർ. നിഷ്കളങ്കകൾ !പീഡനതീവ്രതാമാപിനികളുമായി നടക്കുന്ന വിഐപികൾ വണ്ടിപ്പെരിയാർ പീഡനത്തെപ്പറ്റി എന്തു പറയുന്നുവോ എന്തോ!! പ്രതി ഒരു പുരോഗമന സിംഹവും കേരളചെഗുവേരയുമൊക്കെയാണെന്നു കേൾക്കുന്നു. അതു കൊണ്ടു ചോദിച്ചതാണ്. അപ്പോൾ സ്വാഭാവികമായും പീഡന/കൊലപാതക തീവ്രത കുറവാകുമല്ലോ.
മാത്രമല്ല. കുട്ടിയുടെ അമ്മയെപ്പറ്റിയുള്ള നിയമജ്ഞ സാധന വിചാരണകൾക്കായി സോഷ്യൽ മീഡിയ കാത്തിരിക്കുന്നുണ്ട് ഓയ്ക്കന്മാരേ.കേരളത്തിൽ പീഡനങ്ങൾ ലക്ഷണമൊത്തതാകണമെങ്കിൽ ചില ചേരുവകൾ അകമ്പടി സേവിക്കേണ്ടതുണ്ട്. അതിന് ഒരു പുരോഗമന ബൗദ്ധിക പരിവേഷം വരണം. അല്ലെങ്കിൽ യുപിയിലേതുപോലെ “അൺ കൾചേഡ് ” ആകില്ലേ. മെഴുകുതിരി കത്തിക്കാനൊന്നും നേരമില്ല. ഭാവവുമില്ല.
Post Your Comments