മദ്ധ്യപ്രദേശ്: രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അമീര്‍ഖാനെ പരിഹസിച്ച് മദ്ധ്യപ്രദേശിലെ ബിജെപി എംപി. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ നിന്നുള്ള എം.പിയായ സുധീര്‍ ഗുപ്തയാണ് ആമിർഖാനെതിരായ പരാമര്‍ശം നടത്തിയത്. രണ്ടു വിവാഹം കഴിക്കുകയും അതിലെല്ലാം മക്കള്‍ ഉണ്ടാകുകയും വീണ്ടും മൂന്നാമത് വിവാഹം കഴിക്കാനൊരുങ്ങുകയും ചെയ്യുന്ന അമീര്‍ഖാനെ പോലെയുള്ളവരാണ് ജനസംഖ്യാ വര്‍ദ്ധനവിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥക്ക് ആമിര്‍ഖാനെപ്പോലുള്ളവരാണ് ഉത്തരവാദികള്‍. ഇത് രാജ്യത്തിന്റെ നിര്‍ഭാഗ്യമാണ്. ആമിര്‍ ഖാന്‍ തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. രണ്ടാം ഭാര്യയില്‍ ഒരു കുട്ടിയുമുണ്ട്. മുത്തച്ഛന്റെ പ്രായത്തിൽ ഇപ്പോള്‍ മൂന്നാം ഭാര്യയെ അന്വേഷിക്കുകയാണ്.’ സുധീര്‍ഗുപ്തയുടെ പറഞ്ഞു.
അമീര്‍ഖാന് റീനയുമായുള്ള ആദ്യ വിവാഹ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ഈ ബന്ധം വേർപെടുത്തിയ ശേഷം സഹസംവിധായികയായ കിരണിനെ വിവാഹം കഴിക്കുകയായിരുന്നു. 24 വര്‍ഷം നീണ്ട ഈ ദാമ്പത്യം കഴിഞ്ഞ ദിവസം അമീര്‍ഖാന്‍ വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ അമീര്‍ഖാന് ഒരു മകനുണ്ട്.
Post Your Comments