Latest NewsKeralaNattuvarthaNewsIndia

പദ്മ പുരസ്‌കാരങ്ങള്‍ക്ക് അർഹരെ നാമനിര്‍ദേശം ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത കഴിവുള്ള ഒട്ടേറെ ആളുകള്‍ രാജ്യത്തുണ്ട്

ഡല്‍ഹി: സഹജീവികളുടെ ഉന്നമനത്തിനായി താഴെത്തട്ടിൽ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ പദ്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത കഴിവുള്ള ഒട്ടേറെ ആളുകള്‍ രാജ്യത്തുണ്ട്. പലപ്പോഴും അവരെക്കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ടാകണമെന്നുപോലുമില്ല. അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ നിങ്ങള്‍ക്കറിയാമോ? പദ്മ പുരസ്‌കാരങ്ങള്‍ക്കായി നിങ്ങള്‍ക്കവരെ നാമനിര്‍ദേശം ചെയ്യാം. സെ‌പ് റ്റം‌ബര്‍ 15 വരെ httsp://padmaawards.gov.in എന്ന സൈറ്റില്‍ നാമനിര്‍ദേശങ്ങള്‍ നല്‍കാം’ പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button