ന്യൂഡല്‍ഹി: ഇന്ത്യയിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയ യോഗാചാര്യന്‍ സ്വാമി ശിവാനന്ദയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. 126-ാം വയസ്സിലും പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹം വളരെ ആദരവോടെയാണ് പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നേറ്റുവാങ്ങിയത്. നഗ്നപാദനായെത്തിയാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രിയേയും രാഷ്‌ട്രപതിയേയും വണങ്ങുന്ന വീഡിയോയാണ് വൈറലായത്.
ശിവാനന്ദ ആദ്യം ആദരവര്‍പ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി കസേരയില്‍ നിന്നും എഴുന്നേറ്റ് അദ്ദേഹത്തെ തിരിച്ചു വണങ്ങി അഭിവാദ്യം ചെയ്യുകയും ചെയ്തു. രാഷ്‌ട്രപതിയേയും അദ്ദേഹം വണങ്ങി. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ജീവിത രീതിയും ചര്‍ച്ചയായിരിക്കുകയാണ്. 1896ല്‍ ബംഗാളിലെ ശ്രീഹട്ട് ജില്ലയിലാണ് സ്വാമി ശിവാനന്ദ ജനിച്ചത്. എന്നാല്‍, ഏകദേശം 40 വര്‍ഷമായി വാരണാസിയിലെ ഭേല്‍പൂരിലെ കബീര്‍ നഗര്‍ കോളനിയിലാണ് അദ്ദേഹം താമസിക്കുന്നത്.
യോഗയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ശിവാനന്ദ പറയുന്നത്. പാല്‍, പഴങ്ങള്‍ മസാല ഭക്ഷണങ്ങള്‍ എന്നിവയൊന്നും താന്‍ കഴിക്കാറില്ലെന്ന് ശിവാനന്ദ പറയുന്നു. തന്റെ കുട്ടിക്കാലത്ത് ഒഴിഞ്ഞ വയറിലാണ് ഒരുപാട് ദിവസം ഉറങ്ങിയിരുന്നത്. ഗുരു ഓംകാരനന്ദയില്‍ നിന്നും വിദ്യാഭ്യാസം നേടി. ആറ് വയസ്സുള്ളപ്പോള്‍ അമ്മയും അച്ഛനും സഹോദരിയും മരിച്ചു.
തുടര്‍ന്ന്, ബന്ധുക്കളുടെ കൂടെ ജീവിച്ച ശിവാനന്ദ 1925ല്‍ ലോകം ചുറ്റാനിറങ്ങി. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യ 9-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു.
#WATCH Swami Sivananda receives Padma Shri award from President Ram Nath Kovind, for his contribution in the field of Yoga. pic.twitter.com/fMcClzmNye
— ANI (@ANI) March 21, 2022
Post Your Comments