പാലക്കാട്: സംസ്ഥാനത്ത് മുൻപ് ഇല്ലാത്തവിധം സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ആഭ്യന്തര വകുപ്പും, പോലീസും നിഷ്ക്രിയമായിരിക്കുന്ന അവസരത്തിൽ രാജ്യമെങ്ങും പ്രതിഷേധം വ്യാപിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. കേരളത്തിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള ‘ജസ്റ്റിസ് ഫോർ കേരള ഗേൾസ്’ എന്ന ട്വിറ്റർ ക്യാമ്പയിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
‘ജസ്റ്റിസ് ഫോർ കേരള ഗേൾസ്’ എന്ന ട്വിറ്റർ ക്യാമ്പയിന് പിന്തുണയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിതരാണെന്ന സർക്കാർ പരസ്യം സത്യമല്ലെന്ന് രാജ്യം അറിയണമെന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മറ്റൊരു വാളയാറും വണ്ടിപ്പെരിയാറും ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ രാഷ്ട്രീയ ചിന്താഗതി വച്ചുപുലർത്തുന്നവരും സെലക്ടീവ് പ്രതികരണം നടത്തുന്നവരും നിശബ്ദത പാലിക്കട്ടെയെന്നും മറിച്ച് പെൺകുട്ടികളുടെ കാര്യമെന്ന് ചിന്തിക്കുന്നവർക്ക് പങ്കുചേരാമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ട്വിറ്ററിൽ ട്രെൻഡിങ് ആണ് #JusticeForKeralaGirls ക്യാമ്പയിൻ. കേരളം പെൺകുട്ടികൾക്ക് സുരക്ഷിതമെന്ന സർക്കാർ പരസ്യമല്ല സത്യമെന്ന് രാജ്യം അറിയണം. വാളയാറും വണ്ടിപ്പെരിയാറും ആവർത്തിക്കരുത്. ഇതിൽ രാഷ്ട്രീയമുള്ളവരും സെലക്ടീവ് പ്രതികരണം നടത്തുന്നവരും നിശബ്ദത പാലിക്കട്ടെ. പെൺകുട്ടികളുടെ കാര്യമെന്ന് ചിന്തിക്കുന്നവർക്ക് പങ്കുചേരാം.
Post Your Comments