മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ശിഖർ ധവാൻ അല്ലെങ്കിൽ പൃഥ്വി ഷാ, ദക്ഷിണാഫ്രിക്കൻ പേസർ റബാഡ എന്നിവരെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയേക്കുമെന്നാണ് ചോപ്ര പറയുന്നത്.
‘ഡൽഹി നിലനിർത്തിയേക്കാവുന്ന ആദ്യ താരം ശ്രേയസ് അയ്യരാകും. രണ്ടാമത്തെ താരം റിഷഭ് പന്താകും. മൂന്നമതായി ഇടംപിടിക്കാൻ ശിഖർ ധവാനും പൃഥ്വി ഷായും തമ്മിലായിരിക്കും മത്സരം. നാലാമനായി ദക്ഷിണാഫ്രിക്കൻ പേസർ റബാഡ ഉൾപ്പെടുത്തിയേക്കാം’ ചോപ്ര പറഞ്ഞു. നേരത്തെ മുംബൈ ഇന്ത്യൻസ് നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളുടെ വിവരവും ചോപ്ര പുറത്തുവിട്ടിരുന്നു.
Read Also:- ടി20 ലോക കപ്പ് ടീമിൽ ഇടംപിടിക്കാൻ ചഹലിനേക്കാൾ സാധ്യത ഈ താരത്തിന്: ദീപ് ദാസ് ഗുപ്ത
മെഗാ താരലേലത്തിന് മുമ്പായി നാല് താരങ്ങളെ ഓരോ ടീമുകൾക്കും നിലനിർത്താനാകും. മൂന്ന് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിർത്താം എന്നാണ് ബിസിസിഐയുടെ പുതിയ തീരുമാനം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെയും നിലനിർത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാമായിരുന്നു.
Post Your Comments