NattuvarthaLatest NewsKeralaNews

വണ്ടിപ്പെരിയാർ പീഡനക്കേസിലെ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റം: മുഖത്തടിച്ചു, കത്തികൊണ്ട് വെട്ടാൻ ശ്രമിച്ചു

ഇടുക്കി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുക്കുന്നതിനിടയിൽ പ്രതിഷേധം ശക്തം. നാട്ടുകാരില്‍ ഒരാള്‍ അര്‍ജുന്‍റെ മുഖത്തടിക്കുകയും, കത്തിക്ക് വെട്ടാന്‍ ശ്രമിക്കുകയുമുണ്ടായി. ക്രൂരമായ ഒരു കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് ആ നാടും ജനങ്ങളും. അതിനിടയിലാണ് അർജുനെ പോലീസ് തെളിവെടുപ്പിനെത്തിക്കുന്നത്.

Also Read:‘പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര സഹായം സിപിഎം തട്ടിയെടുത്തു, പണം പോയത് ഡിവൈഎഫ്‌ഐ നേതാവിന്റെ അക്കൗണ്ടിലേക്ക്’

പ്രതി അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞ്, രാവിലെ മുതല്‍ ചുരക്കുളം എസ്റ്റേറ്റില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പാഞ്ഞടുക്കുകയായിരുന്നു. പോലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും അർജുനെ പലരും ആക്രമിക്കാൻ ശ്രമിച്ചു.

പ്രതിഷേധത്തിനിടെ നാട്ടുകാരില്‍ ഒരാള്‍ അര്‍ജുന്‍റെ മുഖത്തടിച്ചു. മറ്റൊരാള്‍ വെട്ടുകത്തിക്ക് ആക്രമിക്കാനും ശ്രമിച്ചു. വളരെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാന്‍ പൊലീസിനായത്. തുടര്‍ന്ന് ഡമ്മി ഉപയോഗിച്ച്‌ കുട്ടിയെ കെട്ടിത്തൂക്കിയതും, ജനലിലൂടെ പ്രതി രക്ഷപ്പെട്ടതുമെല്ലാം പൊലീസ് പുനരാവിഷ്കരിച്ചു. ചൊവ്വാഴ്ച്ച അര്‍ജുന്‍റെ കസ്റ്റഡി കാലാവധി തീരുന്നതുവരെ സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button