KeralaNattuvarthaLatest NewsNewsIndia

ഓണ്‍ലൈന്‍ ചൂതാട്ടം: ലക്ഷങ്ങളുടെ കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു

ഒന്‍പത് ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായതിനെത്തുടർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തില്‍ കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി മുകിലനാണ് ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവനൊടുക്കിയത്. ‘ഓൺലൈൻ ചൂതാട്ടം നിരോധിക്കണ’മെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വാട്ട്സാപ്പില്‍ അയച്ച ശേഷമാണ് മൊബൈൽ ഫോണ്‍ ടെക്നീഷ്യനായ മുകിലൻ ആത്മഹത്യ ചെയ്തത്.

അയ്യര്‍കോവില്‍ സ്ട്രീറ്റിൽ അമ്മയ്ക്കും സഹോദരന്‍റെ കുടുംബത്തിനും ഒപ്പമാണ് മുകിലൻ കഴിഞ്ഞിരുന്നത്. ലോക്ക്ഡൗൺ സമയത്ത് തുടങ്ങിയ ഓൺലൈൻ ചൂതാട്ടത്തിൽ റമ്മി ഉൾപ്പടെയുള്ള കളികളിൽ നിന്നു ചെറിയ രീതിയിൽ പണം ലഭിച്ചു. തുടർച്ചയായി കളിച്ചതോടെ ഓൺലൈൻ ഗെയിമിന് അടിമയാകുകയും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി കളിക്കുകയും ചെയ്തു. ഒന്‍പത് ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായതിനെത്തുടർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സഹോദരന് അയച്ച വാട്ട്സാപ്പ് സന്ദേശത്തിൽ, താൻ വിട പറയുകയാണെന്നും അമ്മയെ നോക്കണമെന്നും പറയുന്നു. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത് ദിവസം രാവിലെയാണ് പ്രദേശത്തെ നദിക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button