NattuvarthaLatest NewsKeralaNewsFood & CookeryLife Style

ഭാരം കുറയ്ക്കാൻ ഒരു ഹെൽത്തി സാലഡ്: മുളപ്പിച്ച ചെറുപയറിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ എങ്ങനെ പാകം ചെയ്യാം

മുളപ്പിച്ച ധാന്യങ്ങൾ ആരോ​ഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നമുക്കറിയാം. എന്നാൽ അത്‌ പാകം ചെയ്യേണ്ടതിന് ഒരു പ്രത്യേക രീതിയുണ്ട്. പോഷകങ്ങള്‍ നഷ്ടപ്പെടാതെ തന്നെ അവ കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. മുളപ്പിച്ച ധാന്യങ്ങളിൽ ഏറെ പോകഷസമൃദ്ധമായ ഒന്നാണ് ചെറുപയർ. മുളപ്പിച്ച ചെറുപയര്‍ കൊണ്ടുള്ള സാലഡ് നിങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ. മുളപ്പിച്ച ചെറുപയറില്‍ ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ സാലഡ് എങ്ങനെ തയ്യാറാക്കാം.

സാലഡ് തയ്യാറാക്കുന്നവിധം

Also Read:മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെ പഞ്ചസാര ലായനി ഒഴിച്ച്‌​ കൊലപ്പെടുത്തി: ഭാര്യക്ക്​ ​ശിക്ഷ വിധിച്ച് കോടതി

വെള്ളത്തില്‍ ഇട്ടുവച്ച ചെറുപയര്‍ രാത്രി വാര്‍ത്തു വയ്ക്കുക. രാവിലെ ആകുമ്പോഴേക്കും പയര്‍ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയര്‍ ഇഡ്ഡലിത്തട്ടില്‍ വച്ച്‌ ആവി കയറ്റുക (15 മിനിറ്റ്). ശേഷം ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി, കാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ മുളപ്പിച്ച ചെറുപയര്‍ ഇടുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഭാരം കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഹെല്‍ത്തി സാലഡ് ആണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button