തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4974 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1347 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2734 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10047 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 67 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 604 കേസുകൾ രജിസ്റ്റർ ചെയ്തു. 33 പേരാണ് അറസ്റ്റിലായത്. 354 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 356 കേസുകൾ രജിസ്റ്റർ ചെയ്യുകയും 189 പേർ അറസ്റ്റിലാകുകയും 273 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 731 കേസുകളും കൊല്ലം സിറ്റിയിൽ 1931 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 604, 33, 354
തിരുവനന്തപുരം റൂറൽ – 356, 189, 273
കൊല്ലം സിറ്റി – 1931, 77, 8
കൊല്ലം റൂറൽ – 831, 48, 66
പത്തനംതിട്ട – 84, 69, 138
ആലപ്പുഴ- 53, 19, 106
കോട്ടയം – 309, 308, 481
ഇടുക്കി – 68, 13, 5
എറണാകുളം സിറ്റി – 68, 83, 7
എറണാകുളം റൂറൽ – 80, 18, 107
തൃശൂർ സിറ്റി – 39, 37, 107
തൃശൂർ റൂറൽ – 30, 27, 192
പാലക്കാട് – 122, 131, 16
മലപ്പുറം – 97, 89, 23
കോഴിക്കോട് സിറ്റി – 37, 0, 14
കോഴിക്കോട് റൂറൽ -68, 83, 7
വയനാട് – 60, 0, 149
കണ്ണൂർ സിറ്റി – 66, 66, 66
കണ്ണൂർ റൂറൽ – 24, 0, 326
കാസർഗോഡ് – 47, 57, 289
Post Your Comments