Latest NewsNewsIndia

കശ്മീരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര ബന്ധം:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരെ എല്ലാവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

Also Read: കൈക്കൂലിക്കേസിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി എം.വി.ഗോവിന്ദൻ

രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്റെ മക്കള്‍, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരില്‍ നാല് പേര്‍ അനന്ത്‌നാഗ് ജില്ലയില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ ബുദ്ഗാമില്‍ നിന്നുള്ളവരും പുല്‍വാമ, ശ്രീനഗര്‍, കുപ്‌വാര എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരെയുമാണ് പിരിച്ചുവിട്ടത്.

ജമ്മു കശ്മീര്‍ ഭരണകൂടം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് നടപടി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 311 പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു. സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീല്‍, ഷാഹിദ് യൂസുഫ് എന്നിവരാണ് പിരിച്ചുവിട്ടവരിലെ പ്രധാനികള്‍. ഇവരില്‍ ഒരാള്‍ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാള്‍ സ്‌കിംസിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button