Latest NewsNewsIndia

മാനസിക വെല്ലുവിളി നേരിടുന്ന യുവതി ആശുപത്രിയിൽ പീഡനത്തിന് ഇരയായി: പരാതിയുമായി കുടുംബം

മൈസൂർ: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ചതായി പരാതി. 30 വയസുകാരിയെ ആശുപത്രിയുടെ ജനൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പീഡിപ്പിച്ചത്. കെ.ആര്‍ ആശുപത്രിയിലാണ് സംഭവം.

Also Read: മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടികളുമായി സർക്കാർ: മുൻകൂർ പണം അടച്ച് മദ്യം വാങ്ങാൻ പ്രത്യേക കൗണ്ടർ ഒരുക്കും

യുവതിയുടെ ബന്ധുക്കൾ പീഡന വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി ജനല്‍ കുത്തിത്തുറന്നാണ് അകത്ത് കയറിയതെന്ന് കണ്ടെത്തിയത്. സംഭവം അറിഞ്ഞിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

അതേസമയം, പീഡന വിവരം പുറത്തറിഞ്ഞതിന് രോഗിയായ യുവതിയെ ആശുപത്രി അധികൃതർ മർദ്ദിച്ചെന്ന ഗുരുതരമായ ആരോപണവുമുണ്ടായി. ഇതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം പോലീസ് ആശുപത്രിയില്‍ എത്തി തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button