KeralaLatest NewsNews

പുറത്തു നിന്ന് ഭക്ഷണം വേണം, സിഗരറ്റ് വലിക്കണം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി

സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടെ റമീസിന് പാഴ്സല്‍ എത്തുന്നു

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ ജയില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ജയില്‍ വകുപ്പിന്റെ പരാതി. പ്രതികളായ റമീസിനും സരിത്തിനുമെതിരെയാണ് ജയില്‍ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. റെമീസ് സെല്ലിനുള്ളില്‍ നിന്ന് സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങള്‍ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു.

രണ്ടുപ്രതികളും പുറത്ത് നിന്നും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടുന്നു. സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടെ റമീസിന് ഒരുപാട് പാഴ്സലുകൾ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ജയിലിലെ നിയമങ്ങൾക്ക് വിരുദ്ധമായതിനാല്‍ ഇത് പ്രതിയ്ക്ക് കൈമാറുനില്ല. അതുകൊണ്ട് തന്നെ ഇതേ കാരണം ആവർത്തിച്ച് റമീസും സരിത്തും ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പറയുന്നു.

പ്രതികളുടെ ഈ പിടിവാശിക്കെതിരെ പൂജപ്പുര ജയില്‍ സൂപ്രണ്ട് കസ്റ്റംസ് – എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button