Latest NewsNewsInternational

ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ്

ജനീവ: ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ കുറയുകയല്ലെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് സൗമ്യ സ്വാമിനാഥൻ പറയുന്നത്. ബ്ലൂം ബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു സൗമ്യ സ്വാമിനാഥന്റെ പരാമർശം.

Read Also: തോളില്‍ കൈവച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച്‌ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍: വീഡിയോ കാണാം

ചില പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലെ മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ വാക്‌സിനേഷൻ യജ്ഞം വളരെ പതുക്കെയാണ്. പലയിടത്തും നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും ചെയ്തിട്ടുണ്ട്.

ചില രാജ്യങ്ങളിലെ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഗുരുതരമായ കേസുകളും ആശുപത്രിവാസവും കുറയുന്നുണ്ട്. എന്നാൽ ലോകത്തിന്റെ വലിയൊരു ഭാഗം ഓക്സിജൻ ക്ഷാമവും ആശുപത്രി കിടക്കകളുടെ ദൗർലഭ്യവും നേരിടുന്നുണ്ട്. മരണ നിരക്ക് വളരെ കൂടുതലാണെന്നും സൗമ്യ സ്വാമിനാഥൻ വിശദമാക്കി.

Read Also: അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ ഒരു ലക്ഷം രൂപ പിഴ: ശബ്ദമലിനീകരണത്തിനെരെ കർശന നിയമവുമായി സർക്കാർ

കോവിഡ് വ്യാപനത്തിൽ കുറവ് കണ്ടതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്താൻ തയ്യാറെടുക്കുന്ന രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button