NattuvarthaLatest NewsKeralaIndia

സിക്ക വൈറസ് ബാധ: പരിപൂർണ്ണ സഹായ വാഗ്ദാനവുമായി കേന്ദ്രസംഘം കേരളത്തിലേക്ക്

കൊതുകു വഴി കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്നാണ് നിഗമനം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതതിനെ തുടർന്നുള്ള സാഹചര്യം വിശകലനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാനത്തിന് പരിപൂർണ്ണ സഹായ വാഗ്ദാനവും കേന്ദ്രസർക്കാർ നൽകി.

കേരളത്തില്‍ ഇതുവരെ 15 പേര്‍ക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച 15 പേരില്‍ 14 ഉം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. കൊതുകു വഴി കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും രോഗപ്രതിരോധത്തിന് സഹായിക്കുന്നതിനുമാണ് കേന്ദ്രം ആറംഗ സംഘത്തെ അയച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button