Latest NewsKeralaNews

ഗ്രീഷ്മയ്ക്ക് തന്നോട് പക തോന്നാനുള്ള കാര്യമെന്തെന്ന് വെളിപ്പെടുത്തി രേഷ്മ : അനന്തു ഫേക്ക് ഐഡി അല്ലെന്നും രേഷ്മ

കൊല്ലം : കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്. അപ്പോഴാണ് ഫേസ്ബുക്ക് കാമുകന്‍ തന്റെ ബന്ധുക്കള്‍ ആയിരുന്നെന്ന് രേഷ്മ അറിയുന്നത്.

Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട : 45 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി  

അതേസമയം ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്ണുവിനോടും മറ്റു ബന്ധുക്കളോടും പറഞ്ഞതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാന്‍ കാരണമെന്ന് രേഷ്മ പൊലീസിന് മൊഴി നല്‍കി. തനിക്ക് അനന്തു എന്ന കാമുകന്‍ ഉണ്ടെന്നും കാമുകനെ കാണാന്‍ താന്‍ വര്‍ക്കലയില്‍ പോയിരുന്നു എന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. അതിന് ശേഷമായിരിക്കാം ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയതെന്നും രേഷ്മ പറഞ്ഞു.

ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തതോടെയാണ് കേസില്‍ വലിയ വഴിത്തിരിവുണ്ടാകുന്നത്. വ്യാജ ഐഡിയിലൂടെ രേഷ്മയുടെ ബന്ധുക്കള്‍ നടത്തിയ ചാറ്റിംഗടക്കമുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത് യുവതികള്‍ ആത്മഹത്യ ചെയ്തതിന് ശേഷമാണ്. മരിച്ച ഗ്രീഷ്മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button