KeralaNattuvarthaLatest NewsNews

അഞ്ചുവയസുകാരി കഴിച്ച മാങ്ങയില്‍ ‘ജിന്ന്’, വായ പൊത്തിപ്പിടിച്ചപ്പോൾ മരണപ്പെട്ടു, അമ്മ നാലുതവണ ‘ഉസ്താദി’നെ കണ്ടു

കാര്യ വിജയത്തിനായി ഉസ്താദ് മന്ത്രിച്ച്‌ നല്‍കിയ വെള്ളം പതിവായി കുടിച്ചിരുന്നതായും പൊലീസിന് വിവരം കിട്ടി

കോഴിക്കോട്: പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുട്ടിയുടെ മരണത്തിനു പിന്നിൽ അന്ധവിശ്വാസമെന്നു സൂചന. കുട്ടി കഴിച്ച മാങ്ങയില്‍ ജിന്നുണ്ടെന്ന വിശ്വാസത്താല്‍ അമ്മ കുട്ടിയുടെ വായ അമര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്.

ഉദ്ദിഷ്ട കാര്യ സിദ്ധിയ്ക്കായി കുട്ടിയുടെ അമ്മയായ സമീറ നാലുതവണ ഒരു ‘ഉസ്താദി’ന്റെ അടുത്തെത്തിയിരുന്നതായും കാര്യ വിജയത്തിനായി അദ്ദേഹം മന്ത്രിച്ച്‌ നല്‍കിയ വെള്ളം പതിവായി കുടിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

read also:കോടികൾ വിലവരുന്ന തിമിം​ഗല ഛർദ്ദിയുമായി മൂന്നുപേർ പിടിയിൽ

മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് സമീറ നിലവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണുള്ളത്. എന്നാൽ മുൻപ് ഒരു തവണ പോലും ഇവര്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button