
തൃശൂർ: കോടികൾ വിലവരുന്ന തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) പിടികൂടി. തൃശൂർ ചേറ്റുവയിലാണ് സംഭവം. പിടിച്ചെടുത്ത 18 കിലോയോളം ഭാരമുള്ള ആംബർഗ്രിസിന് വിപണിയിൽ 30 കോടി രൂപയോളം വില വരുമെന്നാണ് നിഗമനം.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. കേരളത്തിൽ ഇതാദ്യമായാണ് സുഗന്ധ ലേപന വിപണിയിൽ വൻ വിലയുള്ള ആംബർഗ്രിസ് പിടികൂടുന്നത്.
Post Your Comments