മുംബൈ: പനിയായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച രണ്ടുവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ നാല് പേര്‍ അറസ്റ്റില്‍. കുത്തിവെപ്പ് മാറി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ മരണം. മുംബൈ ഗോവണ്ടിയിലെ നഴ്‌സിങ് ഹോമിലാണ് സംഭവം. നഴ്സിന് പകരം കുട്ടിയ്ക്ക് കുത്തിവെപ്പെടുത്തത് ആശുപത്രിയിലെ 17കാരിയായ തൂപ്പുകാരിയാണ്. നാല് ജീവനക്കാർ അറസ്റ്റിലായി.
read also: സിപിഎം സമ്മേളന വിവാദത്തിന് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്
ജനുവരി 12നാണ് പനിയെ തുടര്‍ന്നാണ് താഹ, നൂര്‍ നഴ്‌സിങ് ഹോമിലെത്തിയത്. കുട്ടിവയ്പ്പിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ താഹ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. 17കാരിയായ തൂപ്പുകാരിയോടൊപ്പം ഡോക്ടറേയും റെസിഡന്റ് മെഡിക്കല്‍ ഓഫീസറേയും നഴ്‌സിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൂപ്പുകാരിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവൈനന്‍ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തു.
Post Your Comments