ജലസാന്നിധ്യമുള്ള പരിസരപ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള ഒരു ചെടിയാണ് തുളസി. ഒരുപാട് ഔഷധഗുണങ്ങളുടെ കലവറയാണ് തുളസി. തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് വിഷവസ്തുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്യുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും സഹായിക്കുന്നു.
Also Read:തൃത്താല പീഡനക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം: കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയച്ചു
ചർമ്മ സംരക്ഷണത്തിന് വേണ്ടി തുളസി ഉപയോഗിക്കാവുന്നതാണ്.
ഒരു ടേബിള്‍ സ്പൂണ്‍ തുളസി നീരും ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കുക. തുളസി ഇലകള്‍ വെള്ളത്തില്‍ തിളപ്പിച്ച് മിശ്രിതം ദിവസവും കുടിക്കുക. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഇത് ജീവിതത്തില്‍ ഒരു ശീലമാക്കുക.
മാത്രമല്ല, ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ അഴുക്കും നീക്കംചെയ്ത് ചര്‍മ്മത്തെ വിഷാംശം ഇല്ലാതാക്കാന്‍ തുളസി സഹായിക്കുന്നു. ഇത് ഉള്ളില്‍ നിന്നും ചര്‍മ്മത്തെ പോഷിപ്പിക്കുന്നു.
നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണെങ്കിലും. ഇപ്പോൾ തുളസിയുടെ ലഭ്യത ഏറെ കുറവാണ്. നഗരവത്കരണം തന്നെയാണ് അതിന്റെ കാരണമായി കണക്കാക്കപ്പെടുന്നത്.
Post Your Comments