തിരുവനന്തപുരം: ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിവാദ പ്രസംഗവുമായി യുവ വികാരി. ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയെ ഞങ്ങള്‍ കത്തിക്കുമായിരുന്നുവെന്നുമാണ് വൈദികന്‍ പറഞ്ഞത്. യുവജനങ്ങള്‍ കാര്‍ക്കിച്ചുതുപ്പുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിയ്ക്കുന്നതെന്നും വൈദികന്‍ ആരോപിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ഡയറക്ടര്‍ ഫാ. സുനില്‍ കൊച്ചുപുരയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത ക്രിസ്ത്യന്‍ യുവജനവിഭാഗം നടത്തിയ പന്തം കൊളുത്തി പ്രകടനത്തില്‍ പ്രസംഗിക്കവേ വിവാദമായ ഈ പ്രസംഗം നടത്തിയത്.
Read Also : സിപിഐക്ക് വൈകി വന്ന ബുദ്ധി, തുറന്ന് പറയാന്‍ കാണിച്ച മനസിന് നന്ദി: കെ സുധാകരന്‍
ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം സംബന്ധിച്ച് ഒട്ടേറെ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയെന്ന വിധത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെ ഉത്ഭവം ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്. കോവിഡ് ബാധയെത്തുടര്‍ന്ന് ഹൃദയാഘാതം മൂലമാണ് 84കാരനായ സ്റ്റാന്‍സ്വാമി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ മരിച്ചത്.
Post Your Comments