കണ്ണൂര്‍: രാമനാട്ടുകര ക്വട്ടേഷന്‍ സംഘം സിപിഎമ്മിനെ ഉപയോഗിക്കുന്നു എന്ന വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. സിപിഎമ്മിനെ കടന്നാക്രമിച്ച സിപിഐയ്ക്ക് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐക്ക് വൈകി വന്ന ബുദ്ധിയാണ് ഇതെന്നും തുറന്ന് പറയാന്‍ കാണിച്ച മനസിന് നന്ദി എന്നുമായിരുന്നു സുധാകരന്‍ അഭിപ്രായപ്പെട്ടത്.
ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാന്‍ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. തോളില്‍ കൈവച്ചു നടക്കുന്നവരെ കുറിച്ച് നേരത്തെ കോണ്‍ഗ്രസ് മനസിലാക്കിയതാണ്. സ്വര്‍ണക്കടത്ത് അന്വേഷണം നേരെ ചൊവ്വല്ല പോകുന്നത് എന്നും കെ സുധാകരന്‍ പറഞ്ഞു.
read also: ടാറ്റാ പവർ കേരളത്തിലേക്കും: പുരപ്പുറ സൗരോർജ്ജ കരാർ ടാറ്റ പവറിന് നൽകി കെഎസ്ഇബി
‘നൈതിക രാഷട്രീയത്തിന്റെ പ്രസക്തിയും ക്രിമിനല്‍വത്ക്കരണവും’എന്ന തലക്കെട്ടിലാണ് വെള്ളിയാഴ്ച ഇറങ്ങിയ ‘ജനയുഗം’പത്രത്തിലെ ലേഖനം. സി.പി.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാറാണ് ലേഖനം എഴുതിയിരിക്കുന്നത്. രാഷട്രീയത്തില്‍ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വത്ക്കരണത്തെ സംബന്ധിച്ചുള്ള വിശദമായ കുറിപ്പിൽ ഏത് വഴിയിലൂടെയും പണം ഉണ്ടക്കാനും ആഡംബര ജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കാനും വിപരീതവേഷം സൃഷടിച്ച് ‘ആണത്തഭാഷണങ്ങള്‍’നടത്താനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണെന്നാണ് വിമർശനം.
Post Your Comments