തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ വീണ്ടും മലയാളി സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷകരമാണെന്ന് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ. ടെക്നോക്രാറ്റ് ആയ ഒരാള്‍ ഐ.ടി മന്ത്രിയാകുമ്പോൾ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പെന്‍ഡിയം ചിപ്പിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം നേരിട്ട് ഇന്‍റലില്‍ റിക്രൂട്ട് ചെയ്ത രാജീവിനെ പോലെ ഒരാൾ ആ വകുപ്പില്‍ തന്നെ മന്ത്രിയാകുന്നത് രാജ്യപുരോഗതിയ്ക്കും കാര്യമായ മുതല്‍ക്കൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ രാജീവ് ചന്ദ്രശേഖറിന് ആശംസകൾ അറിയിക്കുന്നതിനൊപ്പം, പ്രിയദർശൻ അതിന് അവസരമൊരുക്കിയ പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ചെയ്തു.
പ്രിയദർശന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇവിടെ സൗഹൃദമില്ല, കിരീടമാണ് ലക്ഷ്യം: നെയ്മർ
കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷമാണ്. രാഷ്ട്രീയത്തിനും വ്യവസായത്തിനും അപ്പുറം ടെക്നോക്രാറ്റ് ആയ ഒരാള്‍ മന്ത്രിയാകുംബോള്‍, പ്രത്യേകിച്ചും IT മന്ത്രി ആകുംബോള്‍ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
പെന്‍ഡിയം ചിപ്പിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം നേരിട്ട് ഇന്‍റലില്‍ റിക്രൂട്ട് ചെയ്ത രാജീവിനെ പോലൊരാള്‍ ആ വകുപ്പില്‍ തന്നെ മന്ത്രിയാകുന്നത് രാജ്യപുരോഗതിയ്ക്കും കാര്യമായ മുതല്‍ക്കൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
Rajeev Chandrasekhar, MP എല്ലാവിധ ആശംസകളും, ഒപ്പം മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം തന്ന പ്രധാനമന്ത്രിക്കും നന്ദി.
Post Your Comments