Latest NewsFootballNewsSports

ഇവിടെ സൗഹൃദമില്ല, കിരീടമാണ് ലക്ഷ്യം: നെയ്മർ

ബ്രസീലിയ: കോപ അമേരിക്കയിലെ സ്വപ്ന ഫൈനലിന് ഇറങ്ങുമ്പോൾ തങ്ങളുടെ ലക്ഷ്യം കിരീടം മാത്രമായിരിക്കുമെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. മെസ്സിയുമായി തനിക്കുള്ള ബന്ധം മികച്ചതാണെങ്കിലും താനും ബ്രസീലും ഫൈനലിൽ വിജയിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും നെയ്മർ പറയുന്നു.

മുമ്പ് ബാഴ്‌സലോണയിൽ മെസ്സിയും നെയ്മറും ഒരുമിച്ച് കളിച്ചപ്പോൾ അവർ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു. മെസ്സി താൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഫുട്ബോൾ താരമാണെന്ന് നെയ്മർ പറയുന്നു. മെസ്സി തന്റെ ഏറ്റവും മികച്ച സുഹൃത്താണ്. എന്നാൽ നമ്മൾ ഇരുവരും ഫൈനലിലാണെന്ന് നെയ്മർ സൂചിപ്പിച്ചു.

Read Also:- ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം ദ്രാവിഡ് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്: ചഹൽ

‘കോപ അമേരിക്കയുടെ ഫൈനലിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ നമ്മൾ തമ്മിൽ ഇവിടെ സൗഹൃദമില്ല. രണ്ട് പേരും പരസ്പരം എതിരാളികളാണ്. ഇരുവർക്കും പരസ്പരം ബഹുമാനം ഉണ്ടാകുമെങ്കിലും ഒരാൾക്ക് മാത്രമേ വിജയിക്കാനാകു’ നെയ്മർ പറഞ്ഞു. ഞായറാഴ്ച രാവിലെ 5.30നാണ് അർജന്റീന ബ്രസീൽ മത്സരം. നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിനായാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button