തിരുവനന്തപുരം : വനിതകള്‍ക്ക് മുന്‍ഗണന, സ്ത്രീശാക്തീകരണം എന്നൊക്കെ സിപിഎം പ്രസംഗിക്കുമ്പോഴും സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്നും അവഗണനയും അധിക്ഷേപവും നേരിട്ട് തലസ്ഥാന നഗരിയിലെ ജില്ലാപഞ്ചായത്ത് അംഗം. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് പ്രവര്‍ത്തകര്‍. തിരുവനന്തപുരം കല്ലറ ഡിവിഷനില്‍നിന്നുളള ജില്ലാപഞ്ചായത്ത് അംഗമായ ബിന്‍ഷ ബി ഷറഫിനെതിരെയാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്.
സിപിഎം അംഗവും, സിഐടിയു തൊഴിലാളിയുമായ സനു ചെല്‍സയാണ് ബിന്‍ഷയ്ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആദ്യം രംഗത്ത് എത്തിയത്. ആറ് പേര്‍ തികച്ചില്ലാത്ത പാര്‍ട്ടിക്കാരിയെ ആറായിരത്തിന് ജയിപ്പിച്ചെടുത്തു. ഇപ്പോള്‍ പണിയെടുത്തവര്‍ക്കിട്ട് പണിയാന്‍ നടക്കുന്നുവെന്നായിരുന്നു സനുവിന്റെ പോസ്റ്റ്. ഇതിന് താഴെ ബിന്‍ഷയ്ക്കെതിരെ മോശം കമന്റുകളുമായി മറ്റ് സഖാക്കളും രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് ബിന്‍ഷയ്ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്. മേഖലയില്‍ നിലനില്‍ക്കുന്ന സി.പി.എം-സി.പി.ഐ പ്രാദേശിക തര്‍ക്കമാണ് പരാമര്‍ശങ്ങള്‍ക്ക് ആധാരം.
സിപിഎം അംഗവും, സിഐടിയു തൊഴിലാളിയുമായ സനു ചെല്‍സയാണ് ബിന്‍ഷയ്ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആദ്യം രംഗത്ത് എത്തിയത്. ആറ് പേര്‍ തികച്ചില്ലാത്ത പാര്‍ട്ടിക്കാരിയെ ആറായിരത്തിന് ജയിപ്പിച്ചെടുത്തു. ഇപ്പോള്‍ പണിയെടുത്തവര്‍ക്കിട്ട് പണിയാന്‍ നടക്കുന്നുവെന്നായിരുന്നു സനുവിന്റെ പോസ്റ്റ്. ഇതിന് താഴെ ബിന്‍ഷയ്ക്കെതിരെ മോശം കമന്റുകളുമായി മറ്റ് സഖാക്കളും രംഗത്ത് എത്തി.
Post Your Comments