പട്ടാമ്പി: തൃത്താലയിൽ ലഹരി മാഫിയയുടെ പിടിയിലകപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലുകൾ ഭീതിപ്പെടുത്തുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിരുന്ന യുവാവ് പെൺകുട്ടിക്ക് നൽകിയിരുന്നത് മാരകമായ മയക്കുമരുന്നുകളെന്ന് കണ്ടെത്തൽ. ഇതിനോടകം തന്നെ പലരും ഈ ലഹരി സംഘത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ടെന്നും, പലർക്കും ഇപ്പോഴും ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്നുണ്ടെന്നുമാണ് പെൺകുട്ടിയുടെ മൊഴി.
Also Read:അജ്ഞാത സംഘം ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
നഗ്നചിത്രങ്ങൾ പകർത്തിയിട്ടുണ്ട് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു യുവാവിനെ പീഡനം. വിസമ്മതിക്കാറുള്ള പെൺകുട്ടിയെ ലഹരി നൽകി പ്രലോഭിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. കൈകൾ മുറിച്ച് ലഹരി കണ്ടെത്തുന്നതു മുതൽ മറ്റു പല രീതികളും യുവാവ് പെൺകുട്ടിയുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നു.
പഠിക്കാനെന്നും, കൂട്ടുകാരുടെ വീട്ടിലേക്കെന്നും കള്ളം പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നത്. ഇരയാക്കപ്പെട്ട പെൺകുട്ടി ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ യുവാവ് പെൺകുട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ചും പീഡനം പതിവായിരുന്നു. തുടർച്ചയായിട്ടുള്ള മാനസിക സംഘർഷങ്ങളാണ് ലഹരി ഉപയോഗിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ സമഗ്രമായ അന്വേഷണത്തിലാണ് പൊലീസ്.
Post Your Comments