മുംബൈ: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് പിടിയിൽ. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബിളായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്. സ്വകാര്യമായി ഭാര്യ അയച്ച നഗ്‌ന ചിത്രങ്ങൾ പ്രതി ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി യുവാവ് തന്നെ അടുത്ത ബന്ധുക്കളെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
2017ലാണ് പരാതിക്കാരിയായ മുംബൈ സ്വദേശിനിയും പൂനെ സ്വദേശിയായ പ്രതിയും വിവാഹിതരാവുന്നത്. പൂനെയിൽ സ്വകാര്യ കമ്പനിയിലെ സ്ഥിര ജോലിക്കാരനാണ് പ്രതി. വിവാഹത്തിന് ശേഷം യുവതി മുംബൈയില്‍ തിരികെയെത്തി ജോലിയിൽ പ്രവേശിച്ചു. വിവാഹ ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ വാട്‌സാപ്പ് വഴി നഗ്‌ന ദൃശ്യങ്ങള്‍ അയക്കാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു. ആദ്യ വഴങ്ങിയില്ലെങ്കിലും, ഭര്‍ത്താവിനെ വിശ്വാസത്തിലെടുത്ത് പിന്നീട് യുവതി ചിത്രങ്ങള്‍ അയച്ചു നല്‍കി.
നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇതിനിടെ ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞിനെ പൂനെയില്‍ തനിക്കൊപ്പം നിര്‍ത്താന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു. എന്നാൽ, യുവതി കുഞ്ഞിനെ തനിക്കൊപ്പം മുംബൈയിലേക്ക് കൊണ്ടുവന്നു. ഇത് പ്രതിക്ക് വൈരാഗ്യമുണ്ടാവാന്‍ കാരണമായി. കുഞ്ഞിനെ മുംബൈയിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയുണ്ടായ തര്‍ക്കം, ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമായതായി പൊലീസ് പറയുന്നു.
ഇല്ലാഴിഞ്ഞ 11ാം തീയതി ഡ്യൂട്ടിയിലിരിക്കെയാണ്, തന്റെ നഗ്‌ന ചിത്രങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പിക്കുന്നതായി യുവതി തിരിച്ചറിഞ്ഞത്. മുന്‍പ് പരാതിക്കാരി സുഹൃത്തുമായി നടത്തിയ ചാറ്റും, യുവതിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഭര്‍ത്താവ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി നിയമങ്ങള്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
Post Your Comments