NattuvarthaLatest NewsKeralaNews

കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ പി.വി. ശ്രീനിജിന്‍ എംഎൽഎ: ആരോപണങ്ങളുമായി സാബു എം.ജേക്കബ്

താന്‍ രാജ്യദ്രോഹം ചെയ്തതുപോലെയാണ് മന്ത്രി പി. രാജീവ് പ്രതികരണം

കൊച്ചി: കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ പി.വി. ശ്രീനിജിന്‍ എംഎൽഎയാണെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ് വ്യക്തമാക്കി. ഉദ്യോഗസ്ഥരോട് കിറ്റെക്സിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ പി.വി. ശ്രീനിജിന്‍ ആവശ്യപ്പെട്ടുവെന്നും സിപിഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതാക്കൾ ശ്രീനിജിനൊപ്പമാണെന്നും അദ്ദേഹം മനോരമ ന്യൂസ് ചാനലിൽ വ്യക്തമാക്കി. താന്‍ രാജ്യദ്രോഹം ചെയ്തതുപോലെയാണ് മന്ത്രി പി. രാജീവ് പ്രതികരിച്ചതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 99% വ്യവസായികളും ഉദ്യോഗസ്ഥരില്‍നിന്നു പീഡനം നേരിടുന്നുണ്ടെന്നും, എതിര്‍ത്താല്‍ വളഞ്ഞിട്ടാക്രമിക്കുമെന്ന ഭയം കൊണ്ടാണ് ആരും പുറത്തു പറയാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്നും, സ്ഥിതിയിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രിയ്ക്കുള്ള താല്‍പര്യം സർക്കാർ ഉദ്യോഗസ്ഥരിലും പാർട്ടി പ്രവര്‍ത്തകരിലും എത്തുന്നില്ലെന്നും സാബു എം.ജേക്കബ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button