തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ കൂടുതൽ തെളിവുകൾ. ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയാണെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ ഉള്ളതായും തെളിഞ്ഞിരിക്കുകയാണ്. ഇതോടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയ്ക്കെതിരെ നടപടികൾ ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.
കേസില്‍ ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തിരുന്നു. വീട് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്.
കെ എം ഷാജിയുടെ വീട് അളന്നു തിട്ടപ്പെടുത്തുമ്പോൾ
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിനകത്തെ ആഢംഭര വസ്തുക്കളുടേയും ,ഫര്‍ണിച്ചറുകളുടേയും വിലയും രേഖപ്പെടുത്തിയിരുന്നു.
ഇതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഷാജിയെ മൂന്നാം വട്ടം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
Post Your Comments