അര്‍ജന്റീന – കൊളംബിയ സെമി മത്സരത്തില്‍ അര്‍ജന്റീനയെ പിന്തുണച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. നാളെ പുലർച്ചെ 6:30 ന് നടക്കുന്ന സെമി പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കണമെന്നും അവരെയാണ് ഫൈനലില്‍ എതിരാളികളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്നും നെയ്മര്‍ വെളിപ്പെടുത്തി. ഇന്ന് നടന്ന ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്രസീല്‍ താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
അർജന്റീന ബ്രസീൽ സ്വപ്ന ഫൈനലിന് വേണ്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്നത്. കോപ്പയിൽ അടുത്തകാലത്തൊന്നും സംഭവിക്കാത്ത ഒരത്ഭുതത്തിന് വേണ്ടിയാണ് ഈ കാത്തിരിപ്പ്.
നാളത്തെ സെമിയില്‍ തന്റെ പിന്തുണ അര്‍ജന്റീനക്കാണെന്ന് പറയുമ്പോഴും ഫൈനലില്‍ വിജയം ബ്രസീല്‍ തന്നെ നേടുമെന്നാണ് നൈമർ പറയുന്നത്. ‘ഫൈനലില്‍ അര്‍ജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അര്‍ജന്റീന ടീമില്‍ എനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് ഞാന്‍ അവരെ പിന്തുണയ്ക്കുന്നത്. ഫൈനലില്‍ ബ്രസീല്‍ തന്നെ ജയിക്കും’ – നെയ്മര്‍ പറഞ്ഞു.
Post Your Comments