KeralaNattuvarthaLatest NewsNews

കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍ വിഭാഗം: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം

പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണെന്ന് കെസുരേന്ദ്രന്‍

കാസര്‍കോട്: പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടമായി, പരാജയത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍ രാജിവയ്ക്കണന്ന ആവശ്യവുമായി എതിർ വിഭാഗം. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കെ സുരേന്ദ്രന്റെ രാജി എതിർ വിഭാഗം ആവശ്യപ്പെട്ടത്.

read also: ത്രിപുര മുഖ്യമന്ത്രിയ്ക്ക് 300 കിലോ മാമ്പഴം സമ്മാനമായി നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി

പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണെന്ന് കെസുരേന്ദ്രന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് സുരേന്ദ്രനെതിരെ ഉയര്‍ന്നത്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയുടെ വളര്‍ച്ച മുരടിച്ച അവസ്ഥയാണിപ്പോള്‍. അതില്‍ മാറ്റം വരണമെങ്കില്‍ നേതൃമാറ്റം വേണം. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നയാള്‍ നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ കേരളത്തില്‍ ബിജെപി മുന്നേറ്റം സാധ്യമാകൂ എന്നും യോഗത്തിൽ നേതാക്കന്മാർ അഭിപ്രായപ്പെട്ടു. ശോഭാ സുരേന്ദ്രനെയും പികെ കൃഷ്ണദാസിനെയും പിന്തുണയ്ക്കുന്നവര്‍ സുരേന്ദ്രന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button