മുംബൈ: കോവിഡ് മഹാമാരിക്കിടെ മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാത്രം ചെലവഴിച്ചത് കോടികള്‍. കഴിഞ്ഞ 16 മാസത്തിനുള്ളില്‍ 155 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പൊതുപ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലി വിവരാവകാശ നിയമം വഴി സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്. 2019 ഡിസംബര്‍ 11 മുതല്‍ 2021 മാര്‍ച്ച് 12 വരെയുള്ള കാലഘട്ടത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കു വേണ്ടി ചിലവാക്കിയ തുകയാണ് ഇത്. 2019 നവംബര്‍ 28നാണ് ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരം ഏറ്റെടുക്കുന്നത്.
Read Also : സ്വർണക്കടത്ത് കേസ് : പുതിയ ആവശ്യവുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ
2020ല്‍ 104.55 കോടി രൂപയാണ് 26 വിഭാഗങ്ങളിലായി പരസ്യത്തിനു വേണ്ടി ചിലവിട്ടത്. അതില്‍ 5.96 കോടി വനിതാ ദിനത്തിലെ പ്രചാരണത്തിനു വേണ്ടിയും 9.99 കോടി പാടം ഡിപാര്‍ട്ടമെന്റിനു വേണ്ടിയും 19.92 കോടി ദേശീയ ആരോഗ്യ മിഷനു വേണ്ടിയുമാണ് ചിലവാക്കിയിരിക്കുന്നത്. 22.65 കോടി രൂപ സര്‍ക്കാരിന്റെ വിവിധ വികസന പരിപാടികളുടെ പ്രചാരണത്തിനു വേണ്ടിയാണ് വിനിയോഗിച്ചിട്ടുള്ളത്. അതില്‍ തന്നെ 1.15 കോടി സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണത്തിനു വേണ്ടിയായിരുന്നു ചെലവഴിച്ചത്. 2021ല്‍ മാര്‍ച്ച് 12 വരെ 29.79 കോടി രൂപ സര്‍ക്കാരിന്റെ വിവിധ ഡിപാര്‍ട്ട്‌മെന്റുകള്‍ പരസ്യത്തിനു വേണ്ടി ചിലവാക്കിയിട്ടുണ്ട്.
Post Your Comments