Latest NewsIndiaNews

സ്വർണക്കടത്ത് കേസ് : പുതിയ ആവശ്യവുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ

കൊച്ചി: കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനായിരുന്നു നയതന്ത്ര ചാനൽ വഴി യുഎഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടുന്നത്. കേസിൽ ആദ്യം കോൺസുലേറ്റിലെ പിആർഒ സരിത്താണ് അറസ്റ്റിലാകുന്നത്. സരിത്തിന്റ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്‌നയിലേക്കും സന്ദീപിലേക്കും അന്വേഷണം നീളുകയും ജൂലൈ 12ന് ഇവരെ എൻഐഎ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Also : ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു 

എൻഐഎയുടെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇതിനെ ചോദ്യം ചെയ്ത് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്‌ന പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button