തിരുവനന്തപുരം: ഡെങ്കി-പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും സംസ്ഥാനത്ത് വൻ ക്രമക്കേട്. കോവിഡ് മരണങ്ങൾ പൂഴ്ത്തിവെയ്ക്കുന്നുവെന്ന പരാതിയ്ക്ക് പിറകെയാണ് സംസ്ഥാനത്തിന് അപമാനമായി 2017 ലെ ഡെങ്കി-പകർച്ചപ്പനി മരണനിരക്ക് പുറത്തു വരുന്നത്. സംസ്ഥാനത്ത് ഡെങ്കിപ്പനി അതിരൂക്ഷമായി പടര്‍ന്ന 2017ല്‍ സ്ത്രീകളും കുട്ടികളുമടക്കം 400 ലേറെ പേര് മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ അന്നത്തെ പ്രതിദിന കണക്കുകൾ വ്യക്തമാക്കിയത്. പകര്‍ച്ചപ്പനി മൂലം 2017 മേയ് , ജൂണ്‍, ജൂലൈ മാസങ്ങളിലായി 600 ലേറെ പേര് മരിച്ചതായും അന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ കണക്കില്‍ ഡെങ്കി മരണം 165 ഉം പനിമരണം 76 ഉം ആണ്.
Also Read:കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ രണ്ടാം ഘട്ട വാദം ഇന്ന്
ആകെ മരണങ്ങളിൽ 80 ശതമാനം പകര്‍ച്ചവ്യാധി മരണങ്ങളും ‘സസ്പെക്ടഡ് ഡെത്ത്’ എന്ന ഗണത്തിലും കുറെ മരണങ്ങള് ‘ഫീവര്‍ ഡെത്ത്’ എന്ന ഗണത്തിലും പെടുത്തുകയാണ് സർക്കാർ ചെയ്തത്. എലിപ്പനി മരണങ്ങളുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് വിമർശനം ഉയരുന്നത്.
ഡെങ്കിപ്പനി ബാധിച്ച് മരിച്ചവര്‍ക്കും അനാഥരായ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നതോടെയാണ് മരണക്കണക്ക് മാറിമറിഞ്ഞതെന്നാണ് ആക്ഷേപം. ഡെങ്കിപ്പനി മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണും പൊതുപ്രവര്ത്തകന് കവടിയാര്‍ ഹരികുമാറും ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന- ദേശീയ മനുഷ്യാവകാശ കമീഷനിലും ബാലാവകാശ കമീഷനിലും പരാതി നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന് അടിയന്തരമായി ഇടപെടുകയും കലക്ടര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തെങ്കിലും വിഷയത്തിൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ലെന്നുമാത്രം.
Post Your Comments