മുംബൈ: ഐപിഎൽ 15-ാം സീസൺ ഇന്ന് ആരംഭിക്കാനിരിക്കെ ഹർദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ച് സൂചന നൽകി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണർ ശുഭ്മാന്‍ ഗിൽ. ഹർദ്ദിക് പാണ്ഡ്യയെ ടോപ്പ് ഓര്‍ഡറില്‍ തന്നെ കാണാമെന്നും താരം ഫിറ്റ്‌നസ് കൂട്ടാനുള്ള ശ്രമത്തിലാണെന്നും ഗിൽ പറഞ്ഞു
കഴിഞ്ഞ നവംബറില്‍ ലോകകപ്പില്‍ കളിച്ച ശേഷം ഹർദ്ദിക് പാണ്ഡ്യ ക്രിക്കറ്റ് മത്സരം കളിച്ചിട്ട് നാലു മാസത്തോളമായി. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരിക്കുന്ന താരം ഫിറ്റ്‌നസ് കൂട്ടാനുള്ള ശ്രമത്തിലായിരുന്നു. രണ്ടുവര്‍ഷമായി പുറം വേദന അലട്ടുന്ന താരം ക്രിക്കറ്റില്‍ നിന്നും നീണ്ട ബ്രേക്കാണ് എടുത്തത്.
Read Also:- പരാജയമറിയാതെ 30 മത്സരങ്ങൾ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയ്ക്ക് തകർപ്പൻ ജയം
‘പുറം വേദന ബൗളിംഗില്‍ നിന്നും താരത്തെ നിയന്ത്രിച്ചിരുന്നു. ഗുജറാത്ത് നായകനായി പുതിയ അദ്ധ്യായം തുടങ്ങിയിരിക്കുന്ന പാണ്ഡ്യ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യും. ഒരു പക്ഷേ, ഓപ്പണര്‍ അല്ലെങ്കില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കും’ ഗിൽ പറഞ്ഞു. മാർച്ച് 28നാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ മത്സരം. രാഹുൽ നായകനായ ലക്‌നൗ സൂപ്പർ ജയന്റ്‌സാണ് എതിരാളികൾ.
Post Your Comments